കൊച്ചി:ശബരിമലയിലും പരിസരത്തും സമ്പൂര്‍ണ്ണ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.ഇരുമുടിക്കെട്ടില്‍ അടക്കം ഒരു തരത്തില്‍ പെട്ട പ്ലാസ്റ്റിക് വസ്തുക്കളും ഉപയോഗിക്കാന്‍ പാടില്ലെന്നും അടുത്ത മണ്ഡലകാലംമുതല്‍ നിരോധനം നടപ്പിലാക്കണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.
ശബരിമല സ്പെഷല്‍ ഓഫീസര്‍ എന്‍.മനോജിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഡിവിഷന് ബഞ്ചിന്റെ ഉത്തരവ്.വര്‍ഷാവര്‍ഷം ഭക്തര്‍ കൊണ്ടുവരുന്ന ഇരുമുടിക്കെട്ടിലടക്കമുള്ള പ്ലാസ്റ്റിക് കവറുകള്‍ അവിടെ ഉപേക്ഷിച്ചുപോവുകയാണ് പതിവ്.ഇവ കത്തിക്കുന്നത് സംരക്ഷിത വനമേഖലയായ ശബരിമലയുടെ ആവാസവ്യവസ്ഥയ്ക്കുതന്നെ ദോഷകരമായി ബാധിക്കുമെന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍.