ടാമ്പ:ചൊവ്വയില്‍ ജലസാന്നിധ്യം കണ്ടെത്തി.12 കിലോമീറ്റര്‍ പരന്നു കിടക്കുന്ന തടാകം ചൊവ്വയിലുള്ള ഐസിന്റെ അടിത്തട്ടിലാണ് കണ്ടെത്തിയത്.ജലമുണ്ടെന്ന വിവരം ചൊവ്വയില്‍ ജീവന്റെ സാന്നിധ്യം കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്ക് സഹായകരമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചുവന്ന ഗ്രഹത്തിന്റെ ദക്ഷിണമേഖലയിലായാണ് ഇരുപത് കിലോമീറ്ററിലായി തടാകം കണ്ടെത്തിയത്.ഉപരിതലത്തില്‍ നിന്നും ഒരു കിലോമീറ്ററോളം താഴെയായാണ് തടാകം സ്ഥിതി ചെയ്യുന്നതെന്നാണ് ഒരു സംഘം ഇറ്റാലിയന്‍ ശാസ്ത്രജ്ഞന്‍മാര്‍ നടത്തിയ പഠനത്തില്‍ പറയുന്നത്.യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ ചൊവ്വ പര്യവേക്ഷണ പേടകമായ മാര്‍സ് എക്‌സ്പ്രസ്സില്‍ ഘടിപ്പിച്ച റഡാര്‍ വഴി നടത്തിയ നിരീക്ഷണത്തിലൂടെയാണ് ചൊവ്വയിലെ തടാകം കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്.2003 മുതല്‍ മാര്‍സ് എക്‌സ്പ്രസ്സ് ചൊവ്വയെ വലംവച്ചു നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്.