മുംബൈ: എസ്ബിടി ഉള്‍പ്പെടെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിച്ച എല്ലാ ബാങ്കുകളുടെയും ചെക്ക്ബുക്കുകള്‍ ഡിസംബര്‍ 31വരെ ഉപയോഗിക്കാം. റിസര്‍വ് ബാങ്ക് നിര്‍ദേശത്തെ തുടര്‍ന്നാണ് എസ്ബിഐ ബാങ്ക് അധികൃതരുടെ തീരുമാനം.

മുന്‍ തീരുമാനം അനുസരിച്ച് എസ്ബിഐയില്‍ ലയിച്ച ചെക്ക്ബുക്കുകളുടെ കാലാവധി സെപ്റ്റംബര്‍ 30 ന് അവസാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് റിസര്‍വ് ബാങ്കിന്റെ ഇടപെടല്‍. ഡിസംബര്‍ 31നു മുന്‍പ് പുതിയ ചെക്ക്ബുക്കിനായി അപേക്ഷിക്കണം.