തിരുവനന്തപുരം:കുമ്പസാര വിഷയത്തില്‍ ദേശീയ വനിതാകമ്മീഷനെതിരെ രൂക്ഷ വിമര്‍ശനവുമായി തിരുവനന്തപുരം മേജര്‍ ആര്‍ച്ച് ബിഷപ്പ് ഡോ.സൂസൈപാക്യം.
കുമ്പസാരം നിരോധിക്കണമെന്നാവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ രേഖാ ശര്‍മ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് വികലവും വിചിത്രവുമാണെന്നും അദ്ദേഹം പറഞ്ഞു.വെള്ളയമ്പലം ബിഷപ്പ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇന്ത്യന്‍ ഭരണഘടന നല്കുന്ന മതസ്വാതന്ത്ര്യത്തിന്റെ ലംഘനമാണിത്.ക്രിസ്തീയസഭകള്‍ക്ക് വളരെയേറെ ആശങ്കളും സംശയങ്ങളുമുണ്ടാക്കുന്നതാണ് തീരുമാനമെന്നും ബിഷപ്പ് പറഞ്ഞു.
കുമ്പസാരം ക്രിസ്തീയ വിശ്വാസത്തിന്റെ അവിഭാജ്യഘടകമാണ്.തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടണം.വൈദികര്‍ക്കിടയില്‍ പുഴുക്കുത്തുകളുണ്ട്.എന്നാല്‍ അതിന്റെ പേരില്‍ സഭ മൊത്തത്തില്‍ തെറ്റുകാരാണെന്നു പറയാനാവില്ലെന്നും വിഷയത്തില്‍ പ്രധാനമന്ത്രിക്ക് നിവേദനം സമര്‍പ്പിക്കുമെന്നും ബിഷപ്പ് വ്യക്തമാക്കി.