ഇടുക്കി:ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2393.16 അടിയായി.ഇനി രണ്ടടികൂടി ഉയര്‍ന്നാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുമെന്ന് വൈദ്യുതി ബോര്‍ഡ് അറിയിച്ചു.ഡാം തുറക്കാന്‍ ജലനിരപ്പ് പരമാവധി സംഭരണശേഷിയിലെത്താന്‍ കാത്തിരിക്കില്ലെന്ന് ഉന്നതതലയോഗത്തില്‍ വൈദ്യുത മന്ത്രി എംഎം മണി പറഞ്ഞു.2403 അടിയാണ് ഇടുക്കി അണക്കെട്ടിലെ പരമാവധി സംഭരണശേഷി.
ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സര്‍ക്കാര്‍ സജ്ജമാണെന്നും മന്ത്രി പറഞ്ഞു.ചെറുതോണി ഡാമിന്റെ താഴെ മുതല്‍ കരിമണല്‍ വരെയുള്ള 30 കിലോ മീറ്ററോളം റവന്യൂ സംഘം സര്‍വ്വെ നടത്തി.അടിയന്തിരനടപടികളെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ഇടുക്കി താലൂക്ക് ഓഫീസിലും നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് അടിയന്തിര യോഗം ചേരും.എംപി,എംഎല്‍എമാര്‍,മറ്റ് ജനപ്രതിനിധികള്‍,പഞ്ചായത്ത്,വില്ലേജ്,കൃഷിഭവന്‍,ആരോഗ്യവകുപ്പ്,പോലീസ്,ഫയര്‍, ആനിമില്‍ ഹസ്ബെന്‍ഡറി,കൃഷി,വൈദ്യുതി ബോര്‍ഡ്,പിഡബ്ലുഡി റോഡ്സ് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പെരിയാറിന്റെ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ആശങ്കവേണ്ടെന്നും മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് എല്ലാ സുരക്ഷാ നടപടികളും കൈക്കൊള്ളുമെന്നും മന്ത്രി എം എം മണി പറഞ്ഞു.ഭീതി അകറ്റാന്‍ 15 കൗണ്‍സിലേഴ്സ് തിങ്ങളാഴ്ച മുതല്‍ ഫീല്‍ഡ് പ്രവര്‍ത്തനം ആരംഭിക്കും.വെള്ളം പൊങ്ങിയാല്‍ മാറ്റിപ്പാര്‍പ്പിക്കാന്‍
സുരക്ഷിത കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്.വെളിച്ചക്കുറവ് പരിഹരിക്കാന്‍ നടപടി സ്വീകരിക്കും.പൊലീസില്‍ നിന്ന് 25 അസ്‌ക ലൈറ്റുകള്‍ സജ്ജീകരിക്കും. വില്ലേജോഫീസുകള്‍ കേന്ദ്രീകരിച്ച് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങും.