ന്യൂഡല്‍ഹി: ബ്ലൂ വെയ്ല്‍ പോലുള്ള ഗെയിമുകള്‍ തടയുന്നതിനായും തടസ്സങ്ങള്‍ സൃഷ്ടിക്കുന്നതിനും വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ബ്ലൂവെയ്ല്‍ ഗെയിമിന്റെ നിരോധനം ആവശ്യപ്പെട്ട് തമിഴ്‌നാട് സ്വദേശി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി നിര്‍ദ്ദേശം.
കേന്ദ്രസര്‍ക്കാര്‍ ആവശ്യമായ നടപടികളെടുക്കണമെന്നും ഗെയിമുകളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ഹര്‍ജികള്‍ പരിഗണിക്കരുതെന്നും ഹൈക്കോടതികള്‍ക്ക് ബെഞ്ച് നിര്‍ദേശം നല്‍കി.
ഗെയിം നിരോധിക്കണമെന്ന് മദ്രാസ് ഹൈക്കോടതി തമിഴ്‌നാട്, കേന്ദ്ര സര്‍ക്കാരുകളോട് നിര്‍ദേശിച്ചിരുന്നു. ഈ ഉത്തരവ് നടപ്പാക്കാന്‍ ഡല്‍ഹി ഹൈക്കോടതിയും ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ എ.എം.ഖാന്‍വില്‍ക്കര്‍, ഡി.വൈ.ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.