ചെറുതോണി:ഇടുക്കി അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ വര്‍ധന.2394.64 അടിയായി.2395 അടിയിലെത്തുമ്പോള്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും.2397 അടിയിലെത്തിയാല്‍ ഏതു സമയത്തും വെള്ളം തുറന്നുവിടാമെന്ന് വൈദ്യുതി വകുപ്പ് അറിയിച്ചു.ആദ്യം ഒരു ഷട്ടര്‍ നാലുമുതല്‍ അഞ്ചു മണിക്കൂര്‍ വരെ 40 സെന്റീമീറ്റര്‍ ഉയര്‍ത്തും.തുടര്‍ന്ന് നീരൊഴുക്ക് വിലയിരുത്തിയശേഷമായിരിക്കും കൂടുതല്‍ തുറന്നുവിടണോ എന്ന് തീരുമാനമെടുക്കുന്നത്.തിങ്കളാഴ്ച രാവിലെ 2394.58 യാണ് ജലനിരപ്പ്.
2397 അടി വെള്ളമായാല്‍ റെഡ് അലര്‍ട്ട് നല്‍കുമെന്നും അതേസമയത്തു തന്നെ പ്രദേശവാസികളോട് ദുരിതാശ്വാസക്യാമ്പുകളിലേക്ക് മാറാനും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.ഇതിനുശേഷം ചെറുതോണിയിലെ അഞ്ച് ഷട്ടറുകളില്‍ മധ്യത്തിലുള്ള ഷട്ടര്‍ 40 സെന്റീമീറ്റര്‍ ഉയര്‍ത്തും.മുന്നൊരുക്കമായി 12 സമീപ പഞ്ചായത്തുകളിലെ 12 സ്‌കൂളുകളില്‍ ദുരിതാശ്വാസക്യാമ്പുകള്‍ സജ്ജമാക്കി.