കൊച്ചി:കുമ്പസാരം വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമല്ലെന്നും ഭരണഘടനാവിരുദ്ധമല്ലെന്നും ഹൈക്കോടതി.കുമ്പസാരം നിരോധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ പൊതു താല്‍പര്യ ഹര്‍ജി കോടതി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം.കുമ്പസാരിക്കുന്നത് ഒരാളുടെ വ്യക്തിപരമായ വിഷയമാണ്.വ്യക്തി സ്വാതന്ത്ര്യം ഹനിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.
കുമ്പസാരം വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശി സി.എസ് ചാക്കോയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.കുമ്പസാരം നിരോധിക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ നിര്‍ദേശിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.