തിരുവനന്തപുരം: ഒരു തസ്തികയില്‍ മൂന്നുപേര്‍ക്കു നിയമനം നല്കി കൊണ്ട് കെഎസ്ആര്‍ടിസിയില്‍ ചട്ടം ലംഘിച്ച് നിയമനങ്ങള്‍ നടത്തി ഗതാഗതമന്ത്രി തോമസ് ചാണ്ടി. എം.ജി.രാജമാണിക്യത്തെ എംഡി സ്ഥാനത്തുനിന്നു നീക്കിയതിനു പിന്നാലെയാണ് പുതിയ തീരുമാനങ്ങള്‍.
ചീഫ് ലോ ഓഫിസര്‍ ഉണ്ടായിരിക്കെ ചട്ടം ലംഘിച്ചു അതേ സ്ഥാനത്ത് നിയമവകുപ്പില്‍നിന്നു ജോയിന്റ് സെക്രട്ടറി വി.എം.ചാക്കോയെ ചട്ടം ലംഘിച്ച് നിയമിച്ചു. നിലവിലെ ചീഫ് ലോ ഓഫിസര്‍ കെഎസ്ആര്‍ടിസി ട്രെയിനിങ് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡി.ഷിബുകുമാറിനു മറ്റൊരു ചുമതല നല്കിയപ്പോള് എസ്.രാധാകൃഷ്ണന് എന്നയാള്‍ക്കു ലോ ഓഫിസറുടെ അധികചുമതലയും കൊടുത്തു.
ഒരേ തസ്തികയില്‍ മൂന്നുപേര്‍ക്കു ശമ്പളം കൊടുക്കേണ്ട സ്ഥിതിയാണ് ഇപ്പോള്‍ കെഎസ്ആര്‍ടിസിയില്‍ നിലനില്‍ക്കുന്നത്.
മുന്‍പ് സെക്രട്ടേറിയറ്റിലെ സീനിയര്‍ സെക്രട്ടറി ജോകോസ് പണിക്കരെ കെഎസ്ആര്‍ടിസിയില്‍ സീനിയര്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായി നിയമിക്കാന്‍ ശ്രമിച്ചെങ്കിലും എംഡിയായിരുന്ന് രാജമാണിക്യം തടഞ്ഞിരുന്നു.
നേരത്തെ ചുമതലയേല്ക്കാതിരുന്നവര് ഡപ്യൂട്ടേഷനില്‍ എത്തുന്നതോടെ കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക ബാധ്യത കൂടും. ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ കെഎസ്ആര്‍ടിസി പണമില്ലാതെ നട്ടം തിരിയുമ്പോഴാണ് ലക്ഷക്കണക്കിനു രൂപയുടെ അധികബാധ്യതയുണ്ടാക്കുന്ന നിയമനങ്ങള്‍ മന്ത്രിയുടെ ഓഫീസ് നടത്തുന്നത്.