കൊട്ടാരക്കര:കെബിഗണേഷ്‌കുമാര്‍ എംഎല്‍എയ്‌ക്കെതിരെ ഗുരുതര ആരോപണളുമായി ഇമ്മന്‍ചാണ്ടി.സോളാര്‍കേസിലെ പ്രതി സരിത എസ് നായരുടെ കത്തില്‍ പേജുകള്‍ കൂട്ടിച്ചേര്‍ത്തതിന് പിന്നില്‍ ഗണേഷ്‌കുമാറാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.കൊട്ടാരക്കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഗണേഷിനെതിരെ ഉമ്മന്‍ ചാണ്ടി മൊഴിനല്‍കിയത്.
21 പേജുകളുള്ള സരിതയുടെ കത്തില്‍ മൂന്നു പേജ് പിന്നീട് കൂട്ടിച്ചേര്‍ത്തതിന് പിന്നില്‍ ഗണേഷ്‌കുമാറാണെന്നും ഉമ്മന്‍ ചാണ്ടി ബോധിപ്പിച്ചു.ഈ മൂന്നു പേജുകളിലാണ് തനിക്കും മറ്റ് നേതാക്കള്‍ക്കുമെതിരെ ആരോപണമുള്ളത്.മന്ത്രിയാക്കാത്തതിന്റെ വൈരാഗ്യം തീര്‍ക്കുകയായിരുന്നു ഗേണഷെന്നും ഉമ്മന്‍ചാണ്ടി പറയുന്നു.സത്യം പുറത്തുവരുെമന്ന് ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.
21 പേജുള്ള കത്താണ് സരിത കൈമാറിയതെന്ന് സരിതയുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണന്‍ വെളിപ്പെടുത്തിയിരുന്നു.എന്നാല്‍ കത്ത് താന്‍ തന്നെ എഴുതിയതാണെന്നാണ് സരിതയുടെ വെളിപ്പെടുത്തല്‍.