തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കും നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന ഇന്ധന വിലയിലും പ്രതിഷേധിച്ച് യു.ഡി.എഫ് ആഹ്വാനം ചെയ്ത ഓക്ടോബര്‍ 16-ലെ ഹര്‍ത്താല്‍ തികച്ചും സമാധാനപരമായിരിക്കുമെന്ന് യു.ഡി.എഫ് ചെയര്മാന് കൂടിയായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസ്താവനയില്‍ വ്യക്തമാക്കി.
ഹര്‍ത്താലില്‍ ജനങ്ങളുടെ സ്വമേധയായുള്ള പങ്കാളിത്തമാണ് യു.ഡി.എഫ് ഉദ്ദേശിക്കുന്നത്. ഹര്‍ത്താലിന്റെ വിജയത്തിനായി യു.ഡി.എഫ് പ്രവര്‍ത്തകര്‍ ബലപ്രയോഗമോ അക്രമമോ നടത്താന്‍ പാടില്ല. സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെ തടസ്സപ്പെടുത്തത്തക്കവിധം സഞ്ചാര സ്വാതന്ത്ര്യം ഉള്‍പ്പെടെ ഭരണഘടന പൗരന്മാര്ക്ക് ഉറപ്പ് നല്കുന്ന യാതൊരു അവകാശവും തടസ്സപ്പെടുത്തുന്ന രീതിയില്‍ യാതൊരു പ്രവര്‍ത്തനവും നടത്തരുതെന്നും രമേശ് ചെന്നിത്തല യു.ഡി.എഫ് പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചു.
ജനജീവിതത്തെ തകിടം മറിക്കുന്ന വിധത്തില്‍ ഉണ്ടായിരിക്കുന്ന ഇന്ധന വിലക്കയറ്റം, അവശ്യസാധനങ്ങളുടെ കുത്തനെയുള്ള വിലക്കയറ്റം, നാട് നീളെ അരങ്ങേറുന്ന അതിക്രമങ്ങള്‍, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വികലമായ നയങ്ങള്‍ എന്നിവയ്ക്ക് എതിരെയുള്ള ജനങ്ങളുടെ അടങ്ങാത്ത പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് തൊഴിലാളികളും ജീവനക്കാരും കച്ചവട വ്യാപാരി സമൂഹവും സ്വമേധയാ ഹര്‍ത്താലില്‍ പങ്കെടുത്തും വാഹനങ്ങള്‍ സ്വമേധയാ നിരത്തിലിറക്കതെയും ഈ സമാധാന സമരം വിജയിപ്പിക്കണമെന്നും രമേശ് ചെന്നിത്തല അഭ്യര്‍ത്ഥിച്ചു.
അതേസമയം, ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുത്ത് നഷ്ടപരിഹാരം ഈടാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് അധ്യക്ഷന്‍ പി. മോഹന്‍ദാസ് ഉത്തരവിട്ടു. ഹര്‍ത്താല്‍ ദിനത്തില്‍ ആശുപത്രികളില്‍ കഴിയുന്നവര്‍ക്കും അവരെ പരിചരിക്കുന്നവര്‍ക്കും ആവശ്യമായ മരുന്നും ഭക്ഷണവും സര്‍ക്കാര്‍ ഉറപ്പുവരുത്തണം. സര്‍ക്കാര്‍ ഓഫീസുകളിലും സ്കൂളുകളിലും കോളേജുകളിലും പോകുന്നവര്‍ക്ക് യാത്രചെയ്യാനുള്ള സൗകര്യം സര്‍ക്കാര്‍ ഉറപ്പാക്കണം. ഇത്തരം വാഹനങ്ങള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു.
പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി എല്ലാ ജില്ലാ പോലീസ് മേധാവികള്‍ക്കും നിര്‍ദേശം നല്‍കണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി എന്നിവരെ എതിര്‍കക്ഷികളാക്കി പൊതു പ്രവര്‍ത്തകരായ പി.കെ രാജു, വഴുതക്കാട് അജിത്ത്കുമാര്‍ എന്നിവര്‍ ഫയല്‍ ചെയ്ത പരാതികളിലാണ് ഉത്തരവ്.