ഇടുക്കി:നാടിനെ നടുക്കിയ കമ്പകക്കാനത്തെ കൂട്ടക്കൊലയുടെ ചുരുളഴിയുന്നു.
കൊലപാതകം നടപ്പാക്കിയത് കൃഷ്ണന്റെ സഹായിയായ തൊടുപുഴ സ്വദേശി അനീഷെന്ന് പോലീസ്.ഇയാളും സഹായിയുമാണ് പിടിയിലായത്.വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനാണ് അനീഷ്.ഇവര്‍ നേരിട്ട് കൊലപാതകങ്ങളില്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് വിവരം.പ്രതികളില്‍ നിന്ന് 40 പവന്‍ കണ്ടെടുത്തു.ഇത് കൊല്ലപ്പെട്ട കൃഷ്ണന്റെ വീട്ടില്‍നിന്നും നഷ്ടപ്പെട്ട ആഭരണങ്ങളാണ്.
തിരുവന്തപുരത്തു നിന്ന് കസ്റ്റഡിയിലെടുത്തവരാണ് ഇവരെ കുറിച്ച് വിവരം നല്‍കിയത്.ഐജി വിജയ്‌സാക്കറെ ഇടുക്കിയിലെത്തി ഇവരെ ചോദ്യം ചെയ്തു.ഇനി ഒരാള്‍കൂടി പിടിയിലാകാനുണ്ടെന്നാണ് സൂചന.അന്വേഷണം അവസാന ഘട്ടത്തിലാണെന്ന് പൊലീസ് അറിയിച്ചു.
ഞായറാഴ്ചയാണ് അനീഷും സഹായിയും ചേര്‍ന്ന് കൊല നടത്തിയത്.തിങ്കളാഴ്ച മൃതദേഹങ്ങള്‍ കുഴിച്ചിട്ടു.കുഴിച്ചിടാന്‍ കൊണ്ടുപോയപ്പോള്‍ കൃഷ്ണനും മകനും ജീവനുണ്ടായിരുന്നു.പെണ്‍കുട്ടി ആക്രമത്തെ ചെറുത്തപ്പോള്‍ അനീഷിനു പരിക്കേറ്റിരുന്നു.കൃഷ്ണനെ കൊന്നാല്‍ മന്ത്രശക്തി കിട്ടുമെന്ന് കരുതിയാണ് കൊലപാതകം നടത്തിയതെന്നാണ് അനീഷിന്റെ മൊഴി.കൊലപാതകത്തിലേക്ക് നയിച്ചത് മന്ത്രവാദവും സാമ്പത്തികത്തട്ടിപ്പുമെന്ന് പൊലീസ് പറഞ്ഞു.