കൊച്ചി:മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവര്ത്തകന് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി.എറണാകുളം നെട്ടൂര്‍ സ്വദേശി റെജീബാണു പിടിയിലായത്.ക്യാമ്പസ് ഫ്രണ്ട് കൊച്ചി ഏരിയ ട്രഷററാണ് റെജീബ്. ഇയാളെ ചോദ്യംചെയ്തു വരികയാണ്.
കര്‍ണാടകയില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ട്രെയിനില്‍ വെച്ചാണ് റെജീബിനെ പിടികൂടിയത്.അഭിമന്യുവിനെ കുത്തിയ സംഘത്തില്‍ റെജീബ് ഉണ്ടായിരുന്നതായും ആക്രമണത്തിനുള്ള ആയുധങ്ങളുമായിട്ടാണ് ഇയാള്‍ എത്തിയതെന്നും
പൊലീസ് പറയുന്നു.
അഭിമന്യുവിനെ കുത്തിയത് അറസ്റ്റിലായ ക്യാംപസ് ഫ്രണ്ട് കോളേജ് യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ്,പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ പള്ളുരുത്തി സ്വദേശി സനീഷ് എന്നിവരിലൊരാളാണെന്ന് അന്വേഷണസംഘം സംശയിക്കുന്നു.ഇത് ഉറപ്പാക്കാന്‍ ഇരുവരെയും തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കാന്‍ പൊലീസ് എറണാകുളം ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ അപേക്ഷ നല്കി.അഭിമന്യുവിനൊപ്പം കുത്തേറ്റ കോളേജ് വിദ്യാര്‍ത്ഥികളായ അര്ജുന്,വിനീത്,ആക്രമണത്തിനിരയായ എസ് എഫ് ഐ പ്രവര്‍ത്തകര്‍ എന്നിവരെയായിരിക്കും പ്രതികളെ തിരിച്ചറിയാന്‍ നിയോഗിക്കുക.