തിരുവനന്തപുരം:ടെലിവിഷന്‍ ചാനലുകളിലെ സീരിയലുകളും ചര്‍ച്ചകളും കണ്ടു കുട്ടിളെങ്കിലും വിഡ്ഢികളാവരുതെന്ന് ഐംഎംജി ഡയറക്ടറും മുന്‍ചീഫ് സെക്രട്ടറിയുമായ കെ.ജയകുമാര്‍ ഐഎഎസ്.കുട്ടികള്‍ വിജ്ഞാനപ്രദമായ പ്രസിദ്ധീകരണങ്ങളും പത്രമാധ്യമങ്ങളും വായിച്ച് അറിവു നേടണമെന്നും അദ്ദേഹം പറഞ്ഞു.നേമം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘ഫ്രാന്‍സ്’ന്റെ ആഭിമുഖ്യത്തില്‍ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ അനുമോദിക്കുന്നതിനായി സംഘടിപ്പിച്ച പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്യൂറോക്രസിയുടെ നീരാളിപ്പിടുത്തത്തില്‍നിന്നും ജനങ്ങള്‍ മോചിതരായിട്ടില്ലെന്നും മലയാള സര്‍വകലാശാലയുടെ വിസിയായിരിക്കുമ്പോഴാണ് സര്‍ക്കാരില്‍നിന്നും ഒരു ഉത്തരവ് ലഭിക്കാനുള്ള ബുദ്ധിമുട്ട് മനസ്സിലായതെന്നും കെ.ജയകുമാര്‍ പറഞ്ഞു.
അഡ്വ.എഎസ്.മോഹന്‍കുമാര്‍,ആര്‍എസ്.ശശികുമാര്‍, മണ്ണാങ്കല്രാമചന്ദ്രന്,വി.ജയചന്ദ്രന്, അനില്‍കുമാര്‍,എഎംഹസ്സന്,ആര്കേശവന്നായര്, ജയദാസ്സ്റ്റീഫന്സണ്,വൈ.കെ.ഷാജി, എന്‍.പ്രേമചന്ദ്രന്‍നായര്‍ എന്നിവര്‍ പ്രസംഗിച്ചു.