തിരുവനന്തപുരം:മഴ ശക്തമായി തുടരുകയും ജലനിരപ്പ് ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ടില്‍ ട്രയല്‍ റണ്‍ നടത്താന്‍ ധാരണ.11മണിക്ക് ട്രയല്‍ നടത്താനാണ് ബന്ധപ്പെട്ട വകുപ്പുകള്‍ തീരുമാനിച്ചത്.
മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത അടിയന്തിരയോഗത്തിലാണ് തീരുമാനമെടുത്തത്.ചെറുതോണി അണക്കെട്ടിലെ ഒരു ഷട്ടര്‍ നിയന്ത്രിത തോതില്‍ ഉയര്‍ത്തും.മഴ തുടരുകയും നീരൊഴുക്ക് ശക്തമായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് അടിയന്തിരമായി ഷട്ടറുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398.66 അടിയായി.2403 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി.