കോഴിക്കോട്:പത്തനംതിട്ട,പാലക്കാട്,വയനാട് ജില്ലകളിലെ പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു.ഇടുക്കിയില്‍ തൊടുപുഴ ഒഴികെയുള്ള എല്ലാ താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
എറണാകുളംജില്ലയില്‍ കോതമംഗലം,കുന്നത്തുനാട്,ആലുവ,പറവൂര്‍ താലൂക്കുകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.കടമക്കുടി ഗ്രാമപഞ്ചായത്തിലെ വിദ്യാലയങ്ങള്‍ക്കും അവധി ബാധകമാണ്.
കണ്ണൂരില്‍ ഇരിട്ടി,തളിപ്പറമ്പ് താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്.കോഴിക്കോട് ജില്ലയിലെ നാദാപുരം,കുന്നുമ്മല്‍,പേരാമ്പ്ര, ബാലുശ്ശേരി,മുക്കം,കുന്ദമംഗലം സബ്ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വിദ്യഭ്യാസ ഉപഡയറക്ടര്‍ അവധി പ്രഖ്യാപിച്ചു.
മലപ്പുറം ജില്ലയില്‍ നിലമ്പൂര്‍ താലൂക്ക്,ഏറനാട് താലൂക്കിലെ അഞ്ച് പഞ്ചായത്തുകള്‍, കൊണ്ടോട്ടി താലൂക്കിലെ നാല് പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച കളക്ടര്‍ അവധി പ്രഖ്യാപിച്ചു.ഏറനാട് താലുക്കിലെ
എടവണ്ണ,ഊര്‍ങ്ങാട്ടിരി,അരീക്കോട്,കീഴുപറമ്പ്,പാണ്ടിക്കാട് പഞ്ചായത്തുകളിലും കൊണ്ടോട്ടി താലൂക്കിലെ വാഴക്കാട്,വാഴയൂര്‍,മുതുവല്ലൂര്‍, ചീക്കോട് പഞ്ചായത്തുകളിലുമാണ് അവധി.മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.
എംജി,കണ്ണൂര്‍ സര്‍വകലാശാലകള്‍ നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചു.ആരോഗ്യസര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.ബി എസ് എം എസ് സപ്ലിമെന്ററി പരീക്ഷകള്‍ക്ക് മാറ്റമില്ല.
പാലക്കാട്,വയനാട്,എറണാകുളം,ഇടുക്കി ജില്ലകളിലെ ഐടിഐകളില്‍ വെള്ളി,ശനി ദിവസങ്ങളില്‍ നടത്താനിരുന്ന അഖിലേന്ത്യ ട്രേഡ് ടെസ്റ്റ് (എഐടിടി) മാറ്റിവെച്ചു.പുതുക്കിയ തീയതി പിന്നീട് അറിയിക്കും.