ചെറുതോണി:ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു.രാത്രി 10 മണിക്കുള്ള കണക്കനുസരിച്ച് 2400.20 അടിയായി.ട്രയല്‍ റണ്‍ തുടരും.കനത്ത മഴയെത്തുടര്‍ന്ന് ജലനിരപ്പുയരുന്ന സാഹചര്യത്തില്‍ നാളെ കൂടുതല്‍ ഷട്ടറുകള്‍ തുറക്കും.നാളെ രാവിലെ 6 മണിമുതല്‍ 100 ഘനഅടി വെള്ളം തുറന്നുവിടുമെന്ന് സംസ്ഥാന ദുരന്തനിവാരണസേന അറിയിച്ചു.പെരിയാറിയാറിന്റെ കരയിലുള്ളവര്‍ക്ക് അതീവജാഗ്രതാ നിര്‍ദേശം നല്കി.
ഇന്ന് 50 സെന്റീമീറ്റര്‍ ഉയര്‍ത്തിയ ഷട്ടറിലൂടെ സെക്കന്റില്‍ 50,000 ലിറ്റര്‍ വെള്ളം പുറത്തേക്കുപോകുന്നുണ്ടെങ്കിലും ജലനിരപ്പില്‍ കുറവുണ്ടായില്ല.നേരത്തേ 4-30 ന് ട്രയല്‍ റണ്‍ അവസാനിപ്പിക്കുമെന്നറിയിച്ചിരുന്നെങ്കിലും ജലനിരപ്പുയരുന്നതിനാല്‍ രാത്രിയും ട്രയല്‍റണ്‍ തുടരാന്‍ കെഎസ്ഇബി തീരുമാനിക്കുകയായിരുന്നു.