തിരുവനന്തപുരം:തിരുവനന്തപുരത്ത് അഞ്ചുതെങ്ങില്‍ മല്‍സ്യബന്ധത്തിനുപോയ വള്ളം മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു.നാലുപേര്‍ക്ക് പരുക്കേറ്റു.അഞ്ചുതെങ്ങ് ചീലാന്തിമൂട്ടില്‍ സഹായരാജു (57),അഞ്ചുതെങ്ങ് മുണ്ടുതുറ വീട്ടില്‍ കാര്‍മല്‍ ലാസര്‍ (70) എന്നിവരാണ് മരിച്ചത്.
ആറു പേരാണ് അപകടത്തില്‍പ്പെട്ട വള്ളത്തില്‍ ഉണ്ടായിരുന്നത്.രാവിലെ 6-10 ന് അഞ്ചുതെങ്ങില്‍ നിന്ന് മല്‍സ്യബന്ധനത്തിനായി പോയ വള്ളം കരയില്‍ നിന്നും 50 മീറ്റര്‍ മാത്രം അകലെ ശക്തമായ തിരയില്‍പ്പെട്ട് മറിയുകയായിരുന്നു.
നാലു പേര്‍ നീന്തി രക്ഷപ്പെടുകയായിരുന്നു.കടലില്‍ മുങ്ങിയ സഹായരാജുവിനേയും ലാസറിനേയും ചിറയിന്‍ കീഴ് താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മൃതദേഹങ്ങള്‍ ചിറയിന്‍കീഴ് താലൂക്കാശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
റീത്തയാണ് സഹായരാജുവിന്റെ ഭാര്യ.മക്കള്‍:പ്രിന്‍സി,പ്രിയ,പ്രീതി.തങ്കമണിയാണ് കാര്‍മല്‍ ലാസറിന്റെ ഭാര്യ.മക്കള്‍:ലീന്‍,ലിജിയ,ലില്ലിക്കുട്ടി,ഷോജന്‍.