കൊച്ചി:ഇന്നേവരെ കണ്ടിട്ടില്ലാത്ത പ്രളയക്കെടുതിയില്‍ സംസ്ഥാനത്താകെ 8316 കോടിയുടെ നഷ്ടമുണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയന്‍.കേന്ദ്രം അടിയന്തിര സഹായമായി 1220 കോടി അനുവദിക്കണമെന്ന് പ്രളയക്കെടുതി വിലയിരുത്താന്‍ സംസ്ഥാനത്തെത്തിയ കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗിന് മുഖ്യമന്ത്രി നല്‍കിയ നിവേദനത്തില്‍ പറയുന്നു.
സമാനതകളില്ലാത്ത മഴക്കെടുതി നേരിടുന്ന കേരളത്തിന് സഹായം നല്‍കുന്നതില്‍ കേന്ദ്രം നിലവിലെ മാനദണ്ഡങ്ങള്‍ അവലംബിക്കരുതെന്നും അനുഭാവപൂര്‍ണ്ണമായ നിലപാട് സ്വീകരിക്കണമെന്നും നിവേദനത്തില്‍ പറയുന്നു.പ്രളയദുരിതം വിലയിരുത്താന്‍
കേന്ദ്രസംഘത്തെ ഒരു തവണ കൂടി അയയ്ക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.