ന്യൂഡല്‍ഹി:മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി ഗുരുതരാവസ്ഥയില്‍.വൃക്കസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും സന്ദര്‍ശിച്ചു.ആരോഗ്യസ്ഥിതി സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ആശുപത്രി പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ജൂലൈ 11 നാണ് വാജ്പേയിയെ എയിംസില്‍ പ്രവേശിപ്പിച്ചത്. പ്രമേഹരോഗിയായ അദ്ദേഹത്തിന്റെ വൃക്കകള്‍ തകരാറിലായിരുന്നു.അള്‍ഷിമേഴ്‌സ് രോഗവും ബാധിച്ചിരുന്ന വാജ്പേയി ഏറെ നാളായി ചികില്‍സയിലായിരുന്നു.