തിരുവനന്തപുരം:പ്രളയക്കെടുതി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകളിലെ ഓണാവധി പുനഃക്രമീകരിച്ചു.ഹയര്‍ സെക്കണ്ടറി,വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഉള്‍പ്പെടെ പൊതുവിദ്യാഭ്യാസ മേഖലയിലെ എല്ലാ സ്‌കൂളുകളും ഓണാവധിക്കായി നാളെ (17/08/18) അടക്കും.ഓണാവധി കഴിഞ്ഞ് 29-ന് സ്‌കൂളുകള്‍ തുറക്കും.
നേരത്തേ കനത്ത മഴയെത്തുടര്‍ന്ന് കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം,കോട്ടയം,എറണാകുളം,പാലക്കാട്,കൊല്ലം,ആലപ്പുഴ,തിരുവനന്തപുരം ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാകളക്ടര്‍മാര്‍ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു.
കാലിക്കറ്റ് സര്‍വ്വകലാശാലയും ആരോഗ്യസര്‍വ്വകലാശാലയും ഈമാസം 29 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. കേരള സര്‍വ്വകലാശാലയുടെ കീഴില്‍ വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഓണം അവധി ഓഗസ്റ്റ് 18 മുതല്‍ 28 വരെയായി പുനഃക്രമീകരിച്ചു.