ആലപ്പുഴ:പ്രളയക്കെടുതിയുടെ ദുരിതക്കാഴ്ചകള്‍ക്കൊപ്പം ദുരന്തവാര്‍ത്തകള്‍കൂടി. ആലപ്പുഴ പാണ്ടനാട് ഇല്ലിക്കല്‍ പാലത്തിനു സമീപത്തു നിന്ന് നാല് മൃതദേഹങ്ങള്‍ കണ്ടെത്തി.രക്ഷാപ്രവര്‍ത്തകരാണ് മൃതദേഹങ്ങള്‍ ഒഴുകിപ്പോകുന്നത് കണ്ടത്.ആളുകളെ തിരിച്ചറിഞ്ഞിട്ടില്ല.
മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ രണ്ടു പേര്‍ മരിച്ചു.ഇന്നു രാവിലെ രക്ഷാപ്രവര്‍ത്തകര്‍ എത്തിയപ്പോഴാണ് മരണവിവരം അറിഞ്ഞത്.വെള്ളം കയറി ഒറ്റപ്പെട്ട നിലയിലായിരുന്ന ധ്യാനകേന്ദ്രത്തില്‍ ഭക്ഷണവും വെള്ളവും കിട്ടാതെയാണ് ഇവര്‍ മരിച്ചത്.മരിച്ചവരുടെ കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.1500ല്‍ അധികം പേര്‍ ഇപ്പോഴും ധ്യാനകേന്ദ്രത്തില്‍ കുടുങ്ങി കിടക്കുന്നുണ്ട്.ഇവരില്‍ അനാഥരും മാനസീകാരോഗ്യത്തിന് ചികില്‍സയില്‍ കഴിയുന്നവരുമുണ്ട്.