തിരുവനന്തപുരം:തമിഴ്സിനിമാതാരങ്ങള്ക്ക് ഏറെ ആരാധകരുള്ള നാടാണ് കേരളം.എന്നും തങ്ങള്‍ക്കൊപ്പം നില്ക്കുന്ന മലയാളികളെ അവര്‍ നേരിട്ട ഏറ്റവും വലിയ ദുരന്തത്തില്‍ അകമഴിഞ്ഞ് സഹായിച്ച് കൂടെ നില്‍ക്കുകയാണ് തമിഴ് സിനിമാലോകം.
താരങ്ങള്‍ വ്യക്തിഗതമായും നടികര്‍ സംഘവും ഇതിനോടകം ദുരിതാശ്വാസനിധിയിലേക്ക് വലിയ സംഭാവനകള്‍ നല്‍കിക്കഴിഞ്ഞു.എന്നാല്‍ ധനസഹായം മാത്രമല്ല നാടിനെ രക്ഷിക്കാന്‍ തങ്ങളുടെ പ്രാര്‍ത്ഥനകളുമുണ്ടെന്ന് നടന് വിശാല്‍ സാക്ഷ്യപ്പെടുത്തുന്നു.മധുര മീനാക്ഷി ക്ഷേത്രത്തില്‍ കേരളത്തില ജനങ്ങളുടെ സുരക്ഷയ്ക്കായി വിശാലും കൂട്ടരും പ്രത്യേക പ്രാര്‍ത്ഥനയും പൂജയുമാണ് നടത്തിയത്.കേരളത്തിലെ സഹോദരങ്ങള്‍ക്കായി എല്ലാവിധ സഹായങ്ങളും ചെയ്യണമെന്നും വിശാല്‍ തന്റെ ആരാധകരോട് അഭ്യര്‍ത്ഥിച്ചു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് വിശാല്‍ 10 ലക്ഷം രൂപ നല്‍കിയിരുന്നു.
വിശാലിന്റെ പുതിയ ചിത്രമായ സണ്ടക്കോഴി 2 ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷമാണ് വിശാലും സംഘവും ക്ഷേത്രത്തിലെത്തിയത്.