കൊച്ചി:സംസ്ഥാനത്തെ പ്രളയത്തില്‍പ്പെട്ട് മരണഭയത്തോടെ കഴിഞ്ഞവരെ ജീവിതത്തിലേക്കു കൈപിടിച്ചുയര്‍ത്ത വിവിധമേഖലകളില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകരെ നാടുമുഴുവന്‍ ഏറ്റെടുക്കുകയാണ്.എല്ലാവര്‍ക്കും അവരോട് നന്ദിയും കടപ്പാടും ആദരവും മാത്രം.എന്നാല്‍ കൊച്ചിയില്‍ പ്രളയത്തില്‍നിന്നും രക്ഷപ്പെട്ടവര്‍ വ്യത്യസ്തമായ രീതിയിലാണ് തങ്ങളുടെ രക്ഷകരായ നാവികസേനാംഗങ്ങള്‍ക്ക് നന്ദി പ്രകാശിച്ചിച്ചത്.ടെറസില്‍ വെളുത്ത പെയിന്റ് ഉപയോഗിച്ച് താങ്ക്സ് എന്നെഴുതി ഇവര്‍ തങ്ങളുടെ നന്ദി അറിയിച്ച വ്യത്യസ്തമായ ചിത്രം വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ ട്വിറ്ററിലൂടെ പുറത്തുവിട്ടു.സ്പോക് പേഴ്സണ്‍ നേവിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജും ഫോട്ടോ ട്വീറ്റ് ചെയ്തിട്ടുണ്ട്.
രണ്ടു വീടുകളുടെ മുകളിലാണ് ‘താങ്ക്‌സ്’എഴുതിയിരിക്കുന്നത്.കഴിഞ്ഞ ദിവസം നാവികസേന പൈലറ്റ് വിജയ് വര്‍മയും സംഘവും ചേര്‍ന്ന് ഇവിടെനിന്നും സ്ത്രീകളെ രക്ഷപ്പെടുത്തിയിരുന്നു.ഇവിടത്തെ താമസക്കാര്‍ ആരാണെന്നറിയില്ല.