മുംബൈ:പ്രളയക്കെടുതിയില്‍ മുങ്ങിയ കേരളത്തിന് സഹായവുമായി റിലയന്‍സ്.നീത അംബാനി നേതൃത്വം നല്‍കുന്ന റിലയന്‍സ് ഫൌണ്ടേഷന്‍ 71 കോടി രൂപ നല്‍കുമെന്ന് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.21 കോടി രൂപ മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വാസനിധിയിലേക്കും 50 കോടി രൂപയുടെ അവശ്യ സാധനങ്ങള്‍ ദുരിതബാധിതര്‍ക്കായി എത്തിക്കാനുമാണ് റിലയന്‍സിന്റെ തീരുമാനം.
160 സര്‍ക്കാര്‍ ദുരിതാശ്വാസ ക്യാമ്പുകളിലായി 50,000 പേര്‍ക്ക് ഭക്ഷണവും ആവശ്യവസ്തുക്കളും നല്‍കും.മഹാരാഷ്ട്രയില്‍ നിന്നും പ്രത്യേക വിമാനത്തിലാണ് സാധനങ്ങള്‍ കേരളത്തിലെത്തിക്കുന്നതെന്നും റിലയന്‍സ് അറിയിച്ചു.