തിരുവനന്തപുരം:കേരളം നേരിട്ട മഹാപ്രളയം മനുഷ്യനിര്‍മ്മിതമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.അണക്കെട്ടുകള്‍ തുറക്കുന്നത് സംബന്ധിച്ച യാതൊരു മുന്നറിയിപ്പും സര്‍ക്കാരില്‍ നിന്നുണ്ടായില്ലെന്നും ഡാമുകള്‍ തുറന്നുവിട്ടാല്‍ ഉണ്ടാവുന്ന നാശനഷ്ടങ്ങളെക്കുറിച്ച് വൈദ്യുതി വകുപ്പിനും ധാരണയുണ്ടായിരുന്നില്ലെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.ലാഭം ലക്ഷ്യമിട്ട് വൈദ്യുതി ബോര്‍ഡ് അണക്കെട്ടുകള്‍ അവസാനനിമിഷം വരെ തുറക്കാതെ വച്ചതാണ് പ്രളയത്തിന് കാരണമായതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
ഇടുക്കിയിലും എറണാകുളത്തും 11,പമ്പാനദിയിലെ 9 ചാലക്കുടിയാറിലെ 6 എന്നിങ്ങനെ അണക്കെട്ടുകള്‍ ഒരുമിച്ചു തുറന്നിട്ടാല്‍ എന്ത് സംഭവിക്കും എന്നതിനെക്കുറിച്ച് യാതൊരു ധാരണയും വൈദ്യുതി വകുപ്പിനും ദുരന്തനിവാരണസമിതിക്കും ഉണ്ടായിരുന്നില്ല.ലാഭക്കൊതിയന്‍മാരായ കെ.എസ്.ഇ.ബിയുടെ ആര്‍ത്തിയാണ് ഇത്ര വലിയ വിപത്തിലേക്ക് കേരളത്തെ നയിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.