ന്യൂഡല്‍ഹി:സംസ്ഥാനത്തുണ്ടായ മഹാപ്രളയത്തിന്റെ ഒരു കാരണം മുല്ലപ്പെരിയാര്‍ അണക്കെട്ടെന്നു കേരളം സുപ്രീംകോടതിയില്‍.അണക്കെട്ടിലെ 13 ഷട്ടറുകളും അടിയന്തരമായി ഒരുമിച്ചു തുറക്കേണ്ടി വന്നത് വെള്ളപ്പൊക്കം രൂക്ഷമാകാന്‍ കാരണമായി.ചീഫ് സെക്രട്ടറി സുപ്രീം കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ജലനിരപ്പ് 142ല്‍ എത്തുന്നതിന് മുന്‍പ് വെള്ളം തുറന്നു വിടണമെന്ന ആവശ്യം തമിഴ്നാട് അംഗീകരിച്ചില്ലെന്നും കേരളം വ്യക്തമാക്കി.സംസ്ഥാന സര്‍ക്കാരും സുപ്രീം കോടതി നിയമിച്ച സമിതിയും ആവശ്യപ്പെട്ടിട്ടും തമിഴ്നാട് അനുകൂല നിലപാടെടുത്തില്ല.
ഭാവിയില്‍ ഇത്തരമൊരു ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ കേന്ദ്ര ജലക്കമ്മീഷന് അധ്യക്ഷനും സംസ്ഥാന പ്രതിനിധികളും അംഗങ്ങളായ സൂപ്പര്‍വൈസറി കമ്മിറ്റിക്ക് രൂപം നല്‍കണമെന്നും കേരളസര്‍ക്കാര്‍ ആവശ്യപ്പെട്ടു.