ന്യൂഡല്‍ഹി: ഹിമാചല്‍പ്രദേശിലെ തിരഞ്ഞെടുപ്പ് തിയതിയും വോട്ടെണ്ണല്‍ തീയതിയും പ്രഖ്യാപിച്ചിട്ടും ഗുജറാത്തിലെ വോട്ടെടുപ്പ് തിയതി പുറത്തുവിടാത്തതില്‍ ദുരൂഹതയെന്ന് മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്.വൈ. ഖുറേഷി.
അടുത്ത ആഴ്ച പ്രധാനമന്ത്രി ഗുജറാത്ത് സന്ദര്‍ശിക്കാനിരിക്കുന്നതിനാലാണ് തിരഞ്ഞെടുപ്പ് തിയതി വെളിപ്പെടുത്താത്തതെന്നും തീരുമാനം ആശങ്ക ജനകമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഒരുമിച്ച് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ വികാരത്തിനെതിരാണെന്നും ഹിമാചല്‍പ്രദേശിലെ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുകയും ഗുജറാത്തിലേത് പ്രഖ്യാപിക്കാതിരിക്കുകയും ചെയ്തതിന്റെ കാരണം ജനങ്ങളോട് വിശദീകരിക്കാന്‍ കമ്മീഷന് തയാറാവണമെന്നും ഖുറേഷ് ആവശ്യപ്പെട്ടു.