തിരുവനന്തപുരം:പ്രളയത്തിനുശേഷം സംസ്ഥാനം പകര്‍ച്ചവ്യാധി ഭീഷണിയിലും.തൃശൂര്‍, പാലക്കാട്, മലപ്പുറം,കോഴിക്കോട്,കണ്ണൂര്‍ ജില്ലകളില്‍ എലിപ്പനി ബാധ മുന്നറിയിപ്പ് നല്കി.ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നു.
പ്രളയബാധിത മേഖലകളിലെ സ്ഥിതി അതീവ ഗുരുതരമാണ്.നുറുകണക്കിനു മൃഗങ്ങള്‍ ചത്തുകിടന്ന പ്രദേശങ്ങളില്‍ ജന്തുജന്യരോഗങ്ങളും ജലജന്യ രോഗങ്ങളും പടരാന്‍ സാധ്യത ഏറെയാണ്.മൃഗങ്ങളുടേത് ഉള്‍പ്പെടെ ശവശരീരങ്ങള്‍ കൃത്യമായി മറവു ചെയ്യാത്തതിനാല്‍ ജലവുമായി ഇതിനോടകം തന്നെ കലര്‍ന്നുകഴിഞ്ഞു.ഈ വെള്ളവുമായി സമ്പര്‍ക്കം വന്നവര്‍ വളരെയേറെ സൂക്ഷിക്കണം.
ജന്തുജന്യ രോഗമായ പ്ലേഗ് ഉള്‍പ്പടെ പകര്‍ച്ച വ്യാധികള്‍ക്ക് സാധ്യതയെന്ന് ഐ എം എ സംഘം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശാസ്ത്രീയമായി നടപ്പാക്കിയില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്നും മുന്നറിയിപ്പുണ്ട്.ദുരിതാശ്വാസക്യാമ്പുകളില്‍ ഇതിനോടകം എലിപ്പനിക്കുള്പ്പെടെയുള്ള പ്രതിരോധ മരുന്നുകള്‍ നല്‍കിയിരുന്നു.