ന്യൂഡല്‍ഹി: ഇന്ത്യയുടെ സ്വന്തം ടെലികോം കമ്പനിയായ ബി.എസ്.എന്‍.എല്‍ തദ്ദേശീയ മൊബൈല്‍ നിര്‍മാതാക്കളായ ലാവയും മൈക്രോമാക്സുമായി കൈകോര്‍ക്കുന്നു. 2,000 രൂപയോളം വിലയുള്ള ഫോണുകളുടെ ശ്രേണി പുറത്തിറക്കാനാണ് ബി.എസ്.എന്‍.എല്‍ ഒരുങ്ങുന്നത്.

ലാവയും മൈക്രോമാക്സും കൂടി ഒത്തു ചേര്‍ന്ന ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ച് കൊണ്ടാണ് ബി.എസ്.എന്‍.എല്‍ മുന്നോട്ട് വരുന്നത്. ഫോണ്‍ ഒരു മാസത്തിനുള്ളില്‍ വിപണിയിലെത്തുമെന്ന് ബി.എസ്.എന്‍.എല്‍ ചെയര്‍മാന്‍ അനുപം ശ്രീവാസ്തവ പറഞ്ഞു.