തിരുവനന്തപുരം:പ്രളയത്തില്‍ സര്‍ക്കാരിനെതിരെ വീണ്ടും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.പ്രളയത്തെ നേരിടുന്നതില്‍ സര്‍ക്കാരിനുണ്ടായ വീഴ്ചകളില്‍ ജുഡിഷ്യല്‍ അന്വേഷണം വേണമെന്ന് നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ ചെന്നിത്തല ആവശ്യപ്പെട്ടു.
രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യത്തെ നേരത്തെ വിളിച്ചിരുന്നെങ്കില്‍ മരണസംഖ്യ കുറയ്ക്കാമായിരുന്നു.ഡാമുകളുടെ മാനേജ്‌മെന്റിലുണ്ടായ വീഴ്ചയാണ് പ്രളയത്തിന് കാരണം.ഇടുക്കിയിലെ ചെറുതോണി ഒഴികെ മറ്റൊരിടത്തും മുന്നറിയിപ്പ് നല്‍കിയത് ജനങ്ങളറിഞ്ഞില്ല.വയനാട്ടിലെ ബാണാസുര സാഗര്‍ അണക്കെട്ട്‌
മുന്നറിയിപ്പില്ലാതെ തുറന്നത് വീഴ്ചയാണെന്നാണ് ജില്ലാ കളക്ടര്‍ പറഞ്ഞത്.
പ്രളയക്കെടുതിയില്‍ കൂടുതല്‍ കേന്ദ്ര സഹായം നേടിയെടുക്കാന്‍ ആവശ്യമെങ്കില്‍ സര്‍വകക്ഷി സംഘം ഡല്‍ഹിക്കു പോകണം.സമ്മര്‍ദ്ദം ചെലുത്തിയാലേ സഹായം ലഭിക്കുകയുള്ളു.എഡിബിയില്‍ നിന്നോ ലോകബാങ്കില്‍നിന്നോ വായ്പ എടുക്കുന്നതിലും പ്രതിപക്ഷത്തിന് എതിര്‍പ്പില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.