തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയന്‍ ചികില്‍സയ്ക്കായി തിങ്കളാഴ്ച അമേരിക്കയിലേക്ക് പോകും.ആഗസ്ത് 18ന് അമേരിക്കയിലേക്കു പോകാനിരുന്ന മുഖ്യമന്ത്രി പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ യാത്ര മാറ്റിവയ്ക്കുയായിരുന്നു.മൂന്നാഴ്ചത്തെ ചികിത്സയ്ക്കായി പോകുന്ന കാര്യം മുഖ്യമന്ത്രി മന്ത്രിസഭയെ അറിയിച്ചതായാണ് വിവരം.എന്നാല്‍ മുഖ്യമന്ത്രിപോകുമ്പോള്‍ പകരം ചുമതല ആര്‍ക്കും കൈമാറിയിട്ടില്ല.
17 ദിവസത്തെ ചികിത്സയായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്.അമേരിക്കയില്‍ മിനിസോട്ടയിലെ റോചസ്റ്ററില്‍ പ്രവര്‍ത്തിക്കുന്ന മയോ ക്ലിനിക്കിലാണ് അദ്ദേഹം ചികിത്സ തേടുന്നത്.