മലപ്പുറം:സംസ്ഥാനത്ത് വീണ്ടും സദാചാര ഗുണ്ടായിസത്തിനിരയായി ഒരു ജീവന്‍കൂടി പൊലിഞ്ഞു.മലപ്പുറത്ത് സദാചാര പോലീസ് ചമഞ്ഞ് ആള്‍ക്കുട്ടം ആക്രമിച്ച കുറ്റിപ്പാല സ്വദേശി മുഹമ്മദ് സാജിദാണ് മരിച്ചത്.വെള്ളിയാഴ്ച രാത്രിയാണ് സാജിദിനെ വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ 27നാണ് സാജിദ് ആള്‍ക്കുട്ട ആക്രമണത്തിന് വിധേയനായത്.മമ്മാലിപ്പടിയെന്ന സ്ഥലത്ത് രാത്രി സംശകരമായ സാഹചര്യത്തില്‍ കണ്ടെന്നാരോപിച്ച് ഒരുകൂട്ടം ആളുകള്‍ സാജിദിനെ ആക്രമിക്കുകയായിരുന്നു.ബലം പ്രയോഗിച്ച് സാജിദിനെ കെട്ടിയിട്ട ശേഷമാണ് മര്‍ദിച്ചത്.ഒടുവില്‍ പോലീസെത്തിയാണ് യുവാവിനെ മോചിപ്പിച്ചത്.
തുടര്‍ന്ന് സാജിദിന്റ കയ്യും കാലും കെട്ടിയിട്ട നിലയിലുള്ള ചിത്രങ്ങള്‍ വാട്സാപ് വഴി പ്രചരിപ്പിച്ചു.കൂടാതെ യുവാവ് ലഹരിക്കടിമയാണെന്നും പ്രചരണം നടത്തിയിരുന്നു.ഇതില്‍ മനം നൊന്താണ് സാജിദ് ആത്മഹത്യ ചെയ്തത്.
അതേസമയം യുവാവിനെ മര്‍ദ്ദിച്ചവവര്‍ക്കെതിരെ പൊലീസ് നടപടിയെടുത്തിട്ടില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു.