കോന്നി:പത്തനംതിട്ട മണിയാര്‍ ഡാമിന് ഗുരുതര തകരാര്‍ കണ്ടെത്തി.പ്രളയത്തെത്തുടര്‍ന്നാണ് ഡാമിന്റെ സംരക്ഷണഭിത്തിയിലും ഷട്ടറുകള്‍ക്കു താഴെയും വിള്ളലുകള്‍ കണ്ടെത്തിയത്.മൂന്നും നാലും ഷട്ടറുകള്‍ക്ക് താഴെയുള്ള കോണ്‍ക്രീറ്റ് പാളികള്‍ തകര്‍ന്ന് ഇതിലൂടെ വെള്ളം ചോരുന്നുണ്ട്.ജലസേചന വകുപ്പിന്റെ ചീഫ് എന്‍ജിനീയര്‍ ഡാമില്‍ നടത്തിയ പരിശോധനയില്‍ തകരാര്‍ ഗുരുതരമാണെന്നു കണ്ടെത്തി.
മണിയാര്‍ ഡാമിന്റെ സമീപത്തുള്ള പാര്‍ശ്വഭിത്തികളില്‍ വലിയ വിള്ളലുകളാണ് ഉണ്ടായിട്ടുള്ളത്.ഇതിനു സമീപം വലിയ കുഴികളും രൂപപ്പെട്ടിട്ടുണ്ട്.
രണ്ടു ഷട്ടറുകളാണ് നിലവില്‍ തുറന്നിട്ടിരിക്കുന്നതെങ്കിലും അടച്ച മറ്റു ഷട്ടറുകളിലൂടെ വെള്ളം ചോരുന്നുണ്ട്.ഡാമിന്റെ കേടുപാടുകള്‍ തീര്‍ക്കാന്‍ മൂന്ന് കോടിയോളം രൂപ വേണ്ടിവരുമെന്നാണ് കരുതുന്നത്.
അതേസമയം പ്രളയക്കെടുതിയുടെ തകര്‍ച്ചയില്‍നിന്നും കരകയറുന്നതിനുമുന്പേ മണിയാര്‍ ഡാമിന് തകര്‍ച്ചയുണ്ടെന്ന വാര്‍ത്ത് പമ്പാനദിയുടെ തീരപ്രദേശങ്ങളിലുള്ളവരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.എന്നാല്‍ ആശങ്ക വേണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.