ഫരിദാബാദ്: ഫരീദാബാദിലെ ബാജ്രിയില്‍ ബീഫ് കൈവശംവച്ചെന്നാരോപിച്ച് യുവാക്കളെ ക്രൂരമായി മര്‍ദിച്ചു. പശു ഇറച്ചി വില്‍ക്കുകയും ഭക്ഷിക്കുകയും ചെയ്യുന്നെന്ന് ആരോപിച്ചായിരുന്നു ആക്രമെന്നാണ് മര്‍ദനത്തിനിരയായ യുവാക്കള്‍ പറയുന്നത്.
സംഭവത്തിന് പിന്നില്‍ ഗോസംരക്ഷണ സേനാ പ്രവര്‍ത്തകരാണെന്നാണ് ആരോപണമുണ്ട്. 20 ഓളം വരുന്ന ആള്‍ക്കൂട്ടം ഗോ മാതാ കീ ജയ്, ജയ് ഹനുമാന്‍ എന്ന് വിളിച്ചു കൊണ്ടായിരുന്നു മര്‍ദിച്ചതെന്ന് അക്രമത്തിനിരയായ ആസാദ് പറഞ്ഞു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കലാപമുണ്ടാക്കല്‍, മര്‍ദനം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ആക്രമിച്ചവര്‍ക്കെതിരെ പോലീസ് കെടുത്തിട്ടുണ്ട്. കൂടാതെ അക്രമത്തിനിരയായ ആസാദ്, ഷെസാദ്, ഷക്കീല്‍, സോനു തുടങ്ങിയവര്‍ക്കെതിരെ മൃഗസംരക്ഷണ വകുപ്പുകള്‍ ചുമത്തിയും കേസെടുത്തെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.
ബീഫ് വിലക്കിക്കൊണ്ട് ഹരിയാനയില്‍ നിയമങ്ങളൊന്നും നിലവില്‍ പ്രാബല്യത്തിലില്ല.