തിരുവനന്തപുരം:എംഎല്‍എ പികെ ശശിക്കെതിരായി വനിതാനേതാവ് നല്കിയ പീഡന പരാതിയില്‍ എകെ ബാലനേയും പികെ ശ്രീമതിയേയും അന്വേഷണ കമ്മീഷനായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു.എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് തീരുമാനമെന്ന് കേന്ദ്ര നേതാക്കള്‍ വ്യക്തമാക്കി.പ്രാഥമിക അന്വേഷണത്തിനു ശേഷമാണ് കമ്മിഷനെ വച്ചതെന്നാണ് നേതാക്കളുടെ വിശദീകരണം.പരാതി പൂഴ്ത്തിയെന്ന ആരോപണത്തില്‍ നിന്ന് ബൃന്ദാകാരാട്ടിനേയും സംസ്ഥാന നേതൃത്വത്തേയും രക്ഷിക്കാനാണിത്.
ദിവസങ്ങള്‍ക്കു മുന്‍പ് ബൃന്ദാകാരാട്ടിന് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടാകാത്തതിനാലാണ് പെണ്‍കുട്ടി പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്ക് പരാതി നല്‍കിയതെന്നാണ് പറയുന്നത്.എന്നാല്‍ ബൃന്ദാകാരാട്ടിന് ഒരാഴ്ച മുന്‍പേ കത്ത് കിട്ടിയെന്നത് ദുരാരോപണമാണെന്നാണ് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍പിള്ളയുടെ വാദം.
അതേസമയം ആരോപണവിധേയനായ ശശിയോട് പ്രകോപനപരമായ പ്രതികരണങ്ങള്‍ ഒഴിവാക്കണമെന്ന് സംസ്ഥാനസെക്രട്ടേറിയറ്റ് നിര്‍ദേശിച്ചു.