തിരുവനന്തപുരം:പി.കെ.ശശിക്കെതിരായ പീഡന പരാതി അന്വേഷിക്കാന്‍ സിപിഎം മന്ത്രി എ.കെ.ബാലനെ ചുമതലപ്പെടുത്തിയതിനെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.ഇത്തരം കേസില്‍ അന്വേഷണം നടത്തേണ്ടത് പാര്‍ട്ടി അല്ല പൊലീസാണ്.പീഡന പരാതി പോലീസിന് നല്‍കാതെ മന്ത്രി അന്വേഷിക്കുന്നത് കേട്ടുകേഴ്‌വി പോലുമില്ലാത്ത കാര്യമാണ്.ഇതാണ് നിലപാടെങ്കില്‍ ഇനി കേസുകള്‍ എ.കെ ബാലനെ ഏല്‍പ്പിച്ചാല്‍ മതിയെന്നും ചെന്നിത്തല പറഞ്ഞു.
പരാതി അന്വേഷിക്കാന്‍ നിയമമന്ത്രി എ.കെ.ബാലനെയും പി.കെ.ശ്രീമതി എം.പിയേയും ചുമതലപ്പെടുത്തിയ സി.പി.എം നടപടി നീത്യന്യായ വ്യവസ്ഥിതിയെ വെല്ലുവിളിക്കുന്നതാണെന്ന് ചെന്നിത്തല ആരോപിച്ചു.ഓഗസ്റ്റ് 31നുതന്നെ മന്ത്രി ബാലനെയും ശ്രീമതി ടീച്ചറെയും അന്വേഷണച്ചുമതല ഏല്‍പ്പിച്ചു എന്നും അവര്‍ അന്വേഷണം തുടങ്ങിയെന്നുമാണ് സി.പി.എം സെക്രട്ടേറിയറ്റ് പറയുന്നത്.പക്ഷേ മന്ത്രി ബാലന്‍ പറഞ്ഞത് താന്‍ ഇതിനെക്കുറിച്ച് ഒന്നും അറിഞ്ഞില്ലെന്നാണ്.ഒന്നുകില്‍ മന്ത്രി ബാലനോ,അല്ലെങ്കില്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റോ നുണ പറയുകയാണ്.അത് ആരാണെന്ന് വ്യക്തമാക്കണം.പ്രതിപക്ഷനേതാവ് കൂട്ടിച്ചേര്‍ത്തു.