ന്യൂയോര്‍ക്ക്:യുഎസ് ഓപ്പണ്‍ പുരുഷവിഭാഗം കിരീടം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിന്.അര്‍ജന്റീനയുടെ ജുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പെഡ്രോയെ തോല്‍പ്പിച്ചാണ് ജോക്കോവിച്ചിന്റെ കിരീട നേട്ടം.
സ്‌കോര്‍ 6-3, 7-6, 6-3. ജോക്കോവിച്ചിന്റെ മൂന്നാം യുഎസ് ഓപ്പണ്‍ കിരീട നേട്ടമാണിത്.കരിയറിലെ പതിനാലാം ഗ്രാന്റ്സ്ലാം കിരീടവും.ഇതോടെ പീറ്റ് സാംപ്രസിന്റെ 14 ഗ്രാന്‍സ്ലാം കിരീടങ്ങള്‍ എന്ന നേട്ടത്തിനൊപ്പം ജോക്കോവിച്ചും എത്തി.
20 ഗ്രാന്‍സ്ലാം കിരീടങ്ങള്‍ നേടിയിട്ടുള്ള റോജര്‍ ഫെഡററാണ് മുന്നില്‍.2011,2015 വര്‍ഷങ്ങളിലാണ് ജോക്കോവിച്ച് ഇതിനുമുന്‍പ് യുഎസ് ഓപ്പണ്‍ കിരീടം നേടിയത്.