ഒരിടവേളയ്ക്ക് ശേഷം വിദ്യാ ബാലന് വീണ്ടും വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രമായ ‘തുമാരി സുലു’വിന്റെ ട്രെയ്ലര് പുറത്തിറങ്ങി. വീട്ടമ്മയായ സുലോചന റേഡിയോ ജോക്കിയാകുന്നതും തുടര്‍ന്നുള്ള സുലോചനയുടെ ജീവിതവുമാണ് ചിത്രത്തില്‍ പറയുന്നത്. സുലുവെന്ന് സുലോചനയായാണ് വിദ്യാ ബാലന് സ്ക്രീനിലെത്തുക.
നാടകീയതയും ഹാസ്യവും നിറച്ച് മുംബൈയിലെ ഒരു സാധാരണ കുടുംബത്തെ ആസ്പദമാക്കിയുള്ള ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രശസ്ത സംവിധായകന് സുരേഷ് ത്രിവേണിയാണ്. നീരജ, ഹിന്ദി മീഡിയം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ടി സീരീസ് നിര്‍മ്മിക്കുന്ന ചിത്രം നവംബര്‍ 17ന് തീയറ്ററിലെത്തും.
ഇന്നലെ പുറത്തിറങ്ങിയ ട്രെയ്ലര് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. ഒരു ദിവസം കൊണ്ട് യുട്യൂബ് ട്രെന്‍ഡിങ്ങില്‍ ഏഴാം സ്ഥാനത്താണ് ട്രെയ്ലര്. വെള്ളിത്തിരയില്‍ വിദ്യയുടെ മാജിക് കാണാന്‍ നവംബര്‍ 17 വരെ കാത്തിരിക്കാം…