കൊച്ചി:കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ അന്വേഷണം വൈകിപ്പിക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.76 ദിവസമായിട്ടും അന്വേഷണം പൂര്‍ത്തിയായില്ല എന്നത് ഗൗരവതരമായ വിഷയമാണെന്ന് അദ്ദേഹം കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അന്വേഷണത്തില്‍ കാലതാമസമുണ്ടാകുന്ന നീക്കങ്ങളൊന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ല.കുറ്റക്കാരായായിരുന്നാലും നീതിന്യായ സംവിധാനം നിഷ്‌കര്‍ഷിക്കുന്ന ശിക്ഷ നല്‍കണം.കുറ്റക്കാര്‍ക്കെതിരായ അന്വേഷണം അട്ടിമറിക്കാനുള്ള നീക്കം അനുവദിക്കരുതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.