ലണ്ടന്‍:മുന്‍ പാകിസ്താന് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പത്നി ബീഗം ഖുല്‍സൂം 68- ലണ്ടനില്‍ അന്തരിച്ചു.ലണ്ടനിലെ ഹാര്‍ലി സ്ട്രീറ്റ് ക്ലിനിക്കില്‍ വെച്ചായിരുന്നു അന്ത്യം.ദീര്‍ഘനാളായി അര്‍ബുദരോഗത്തിന് ചികില്‍സയിലായിരുന്നു.പാകിസ്താന് മുസ്ലീംലീഗ് പ്രസിഡന്റ് ഷെഹബാസ് ഷെരീഫാണ് മരണവാര്‍ത്ത പുറത്തു വിട്ടത്.
നവാസ് ഷെരീഫും മകള്‍ മറിയവും മറിയത്തിന്റെ ഭര്‍ത്താവ് മുഹമ്മദ് സഫ്ദറും അഴിമതിക്കേസില്‍ കഴിഞ്ഞ ജൂലായ് മുതല്‍ റാവല്‍പിണ്ടിയിലെ ജയിലിലാണ്.അവരെ മരണം അറിയിച്ചിട്ടുണ്ട്.ബീഗം ഖുല്‍സുമിന്റെ മൃതദേഹം പാകിസ്ഥാനിലേക്ക് കൊണ്ടുവന്നേക്കും.
1950-ല്‍ ലാഹോറില്‍ ജനിച്ച ബീഗം ഖുല്സും ഉറുദുവില്‍ ബിരുദാന്തര ബിരുദം നേടിയിട്ടുണ്ട്.1971-ലാണ് ബീഗം ഖുല്സുംPassed away നവാസ് ഷെരീഫിനെ വിവാഹം കഴിച്ചത്.ഹസന്, ഹുസൈന്,മറിയം,അസ്മ എന്നിവരാണ് മക്കള്‍.