ദില്ലി:പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ ബുധനാഴ്ച തന്നെ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുമെന്ന് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ വ്യക്തമാക്കി.അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്നും രൂപതാ വൃത്തങ്ങള്‍ വ്യക്തമാക്കി.അന്വേഷണത്തിന് ഹാജരാകാന്‍ ബിഷപ്പിന് നോട്ടീസ് നല്‍കിയിരുന്നു.
അതേസമയം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജോയിന്റ് ക്രിസ്റ്റ്യന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന സമരം ആറാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ സമരത്തിനു പിന്‍തുണയുമായി പ്രമുഖരടക്കം സമരപ്പന്തലില്‍ എത്തുകയാണ്.ഇന്നലെ ആഷിക് അബു,റിമാ കല്ലിങ്കല്‍,ബിജിപാല്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്,ഗീത,കെ.കെ.രമ,ശോഭാ സുരേന്ദന്‍ എന്നിവരടക്കം നിരവധിപേര്‍ പിന്‍തുണയുമായി എത്തിയിരുന്നു.