കാലിഫോര്‍ണിയ:അമേരിക്കയിലെ തെക്കന്‍ കാലിഫോര്‍ണിയയിലെ ബക്കെര്‍ഫീല്‍ഡില്‍ അഞ്ചുപേരെ വെടിവെച്ചുകൊന്ന ശേഷം അക്രമി ആത്മഹത്യ ചെയ്തു.വെടിവെച്ചുകൊന്ന അഞ്ചുപേരില്‍ ഒരാള്‍ അ്രകമിയുടെ ഭാര്യയാണ്.
അക്രമിയും ഭാര്യയും കാലിഫോര്‍ണിയയിലെ ട്രാവലിങ്ങ് കമ്പനിയില്‍വെച്ച് ഒരാളുമായി വാക്കു തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു.തുടര്‍ന്ന് തര്‍ക്കിച്ച വ്യക്തിയെയും സമീപത്തുണ്ടായിരുന്ന മറ്റൊരാളെയും വെടിവെച്ചു കൊന്നു.പിന്നീട് സമീപത്തുള്ള വീട്ടിലേക്കു കടന്നുകയറി രണ്ടുപേരെക്കൂടി വെടിവെച്ചു കൊല്ലുകയായിരുന്നു.
ഒടുവില്‍ സ്വന്തം ഭാര്യയെ വെടിവെച്ചുകൊന്നശേഷം ഒരു വാഹനം തട്ടിയെടുത്ത് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസുമായി ഏറ്റുമുട്ടലുണ്ടാവുകയും അതിനിടെ ഇയാള്‍ സ്വയം നിറയൊഴിക്കുകയുമായിരുന്നു.അക്രമത്തിന്റെ കാരണം വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.