തിരുവനന്തപുരം:കന്യാസ്ത്രീക്കെതിരായി മോശം പരാമര്‍ശം നടത്തിയ പി.സി.ജോര്‍ജിനെതിരെ നടപടിക്ക് സാധ്യത.നിയമസഭാ എത്തിക്‌സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയുണ്ടാകുമെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.നിയമസഭ അംഗമെന്ന നിലയില്‍ പി സി ജോര്‍ജ്ജ് നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് സമൂഹത്തില്‍ ഉയര്‍ന്നുവന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ നിയമസഭയുടെ എത്തിക്സ് കമ്മിറ്റി അന്വേഷിക്കും.കമ്മിറ്റി റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് തുടര്‍നടപടി സ്വീകരിക്കും.നിയമവ്യവസ്ഥയുടെ പരിരക്ഷ ഉറപ്പുവരുത്താന്‍ ബാധ്യസ്ഥരാണ് നിയമസഭ സാമാജികരെന്നും സ്പീക്കര്‍ പറഞ്ഞു.
പിസി ജോര്‍ജിന്റെ അധിക്ഷേപ പരാമര്‍ശത്തിന് പിന്നാലെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.’വായ മൂടെടാ പിസി’ എന്ന ക്യാമ്പയിനും സോഷ്യല്‍ മീഡിയയിലൂടെ നടക്കുകയാണ്.