തിരുവനന്തപുരം: കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കും അടിക്കടി വര്‍ധിക്കുന്ന ഇന്ധനപാചകവാതക വിലയിലും പ്രതിഷേധിച്ച് യു.ഡി.എഫ് നടത്തിയ ഹര്‍ത്താല്‍ പൊളിക്കാന്‍ ‘കേരള മോദി’ പിണറായി വിജയനും സംസ്ഥാന ഭരണകൂടവും ഒറ്റക്കെട്ടായി രംഗത്തിറങ്ങി. എന്നാല്‍ കടകളടച്ചും വാഹനങ്ങള്‍ നിരത്തിലിറക്കാതെയും ജനങ്ങള്‍ ഹര്‍ത്താലിനോട് പൂര്‍ണമായി സഹകരിച്ചതോടെ ഭരണകൂടം നാണംകെട്ടു.
ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കാനെന്ന പേരില്‍ വന്‍ പൊലീസ് സന്നാഹത്തെ അണിനിരത്തി യു.ഡി.എഫ് പ്രകടനങ്ങള്‍ക്ക് നേരെ അക്രമം അഴിച്ചുവിടാനും പ്രകോപനം സൃഷ്ടിക്കാനുമാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചത്. പ്രകടനം നടക്കുന്നതിനിടയിലേക്ക് വാഹനങ്ങള്‍ ഓടിച്ചു കയറ്റിയും യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിവീശിയും പൊലീസ് പരമാവധി പ്രകോപനം സൃഷ്ടിച്ചു. ഇതിനിടെ, സെക്രട്ടറിയേറ്റിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ കല്ലേറില്‍ മുന്‍ മന്ത്രി വി. സുരേന്ദ്രന്‍പിള്ളയ്ക്ക് പരിക്കേറ്റുവെന്ന സര്ക്കാര്ഇടതുമാധ്യമ പ്രചരണം പൊളിഞ്ഞു. പരിപാടി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ചാനലുകാരുടെ മൈക്കിന്റെ കേബിള്‍ വയറില്‍ കാല് കുരുങ്ങി അദ്ദേഹം വീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ നുണപ്രചാരകര്‍ നാണംകെട്ടു.
ജനങ്ങളുടെ സ്വമേധയായുള്ള പങ്കാളിത്തം അഭ്യര്‍ത്ഥിച്ചാണ് യു.ഡി.എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നത്. ഹര്‍ത്താലിന്റെ വിജയത്തിനായി യു.ഡി.എഫ് പ്രവര്‍ത്തകര്‍ ബലപ്രയോഗമോ അക്രമമോ നടത്തരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭ്യര്‍ത്ഥിച്ചിരുന്നു. അതിനാല്‍ സാധാരണക്കാരുടെ സഞ്ചാര സ്വാതന്ത്ര്യം ഉള്‍പ്പെടെ ദൈനംദിന ജീവിതത്തെ പ്രവര്‍ത്തകര്‍ തടസ്സപ്പെടുത്തിയില്ല. അതേസമയം, പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുത്ത് നഷ്ടപരിഹാരം ഈടാക്കണമെന്ന മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവിന്റെ മറവില്‍ ഹര്‍ത്താല്‍ ദിനത്തില്‍ അക്രമങ്ങളുമായി ചിലയിടങ്ങളില്‍ സി.പി.എംബി.ജെ.പി പ്രവര്‍ത്തകര്‍ രംഗത്ത് ഇറങ്ങിയിരുന്നു.
രാവിലെ മുതല്‍ സംസ്ഥാനത്തെ കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. കടകള്‍ തുറന്നു പ്രവര്‍ത്തിക്കണമെന്ന് ആഹ്വാനം ചെയ്ത വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ധീന്‍ സ്വന്തം കട തന്നെ അടച്ചിട്ട് ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സ്വകാര്യ ബസുകള്‍, കാറുകള്‍, ഓട്ടോറിക്ഷകള്‍ എന്നിവ നിരത്തിലിറങ്ങിയില്ല. കെ.എസ്.ആര്.ടി.സിയുടെ ഏതാനും ചില ഷെഡ്യൂളുകള്‍ സര്‍വീസ് നടത്തി. പത്രം, പാല്, ആശുപത്രി എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു തടസവുമുണ്ടായില്ല. സെക്രട്ടറിയേറ്റിലും സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളിലും ഹാജര്‍ നില പൊതുവേ കുറവായിരുന്നു. സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറുന്നു പ്രവര്‍ത്തിച്ചില്ല. സര്‍വകലാശാലകള്‍ പരീക്ഷകള്‍ മാറ്റിവെച്ചിരുന്നുവെങ്കിലും പി.എസ്.സി പരീക്ഷകള്‍ നടന്നു.
ചിലയിടങ്ങളില്‍ പ്രകടനത്തിന് നേരെ പാഞ്ഞുവന്ന വാഹനങ്ങള്‍ പ്രവര്‍ത്തകര്‍ തടഞ്ഞു. തൃശൂരിലും കായംകുളത്തും ഇത്തരത്തില്‍ വാഹനം തടഞ്ഞ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് വളഞ്ഞിട്ടു തല്ലി. പിന്നീട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു.