തിരുവനന്തപുരം:ദുരിതാശ്വാസ നിധിയിലേക്കുള്ള സാലറി ചലഞ്ചിന് നോ പറഞ്ഞ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി.സമൂഹമാധ്യമങ്ങളിലൂടെ തന്റെ അഭിപ്രായം പറഞ്ഞ ധനകാര്യ വിഭാഗം സെക്ഷന്‍ ഓഫീസര്‍ അനില്‍ രാജിനെയാണ് ദേശീയ സമ്പാദ്യ പദ്ധതി ഡയറക്ടറേറ്റിലേക്ക് സ്ഥലം മാറ്റിയത്.
ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനാകില്ലെന്നും, ഈ ചലഞ്ചിന് നോ പറയും എന്നും സാമൂഹ്യമാധ്യമങ്ങളിലൂടെ അനില്‍ രാജ് അഭിപ്രായപ്പെട്ടിരുന്നു.32 ദിവസം ശമ്പളം ഇല്ലാതെ സമരം ചെയ്ത ആളാണ് താന്‍.തനിക്ക് ചെയ്യാന്‍ പറ്റാവുന്നതിന്റെ പരമാവധി തന്റെ വീട്ടുകാര്‍ അടക്കം ദുരിതാശ്വാസ സഹായമായി ചെയ്തിട്ടുണ്ട്.അതിനാല്‍ സര്‍ക്കാര്‍ ജീവനക്കാരിയായ ഭാര്യയുടെ ശമ്പളം നല്‍കാം രണ്ട് പേരുടെയും കൂടി പറ്റില്ലെന്നും അനില്‍ രാജ് പരസ്യമായി പറഞ്ഞതിനെത്തുടര്‍ന്നാണ് സ്ഥലംമാറ്റ ഉത്തരവ് വന്നത്.സിപിഎം അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന് അംഗമാണ് അനില്‍ രാജ്.
സ്വമേധയാ തുക നല്കാത്തവര്ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുവെന്ന് നേരത്തേ പ്രതിപക്ഷം ആരോപിച്ചിരുന്നു.