കൊച്ചി:ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റിനു വഴിയൊരുങ്ങുന്നു.പീഡന പരാതിയില്‍ കന്യാസ്ത്രീയുടെ മൊഴിയിലുണ്ടായിരുന്ന വൈരുദ്ധ്യം പരിഹരിച്ചതായി അന്വേഷണസംഘം.മതിയായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യലിനുശേഷം ഫ്രാങ്കോയെ അറസ്റ്റ് ചെയ്തേക്കുമെന്നാണ് പോലീസ് നല്കുന്ന സൂചന.
പരാതിയില്‍ പറഞ്ഞ 2014 മെയ് അഞ്ചിന് ബിഷപ്പ് കുറവിലങ്ങാട് മഠത്തിലുണ്ടായിരുന്നുവെന്നതിന് മഠത്തിലെ രജിസ്റ്റര്‍,ബിഷപ്പിന്റെ ഡ്രൈവറുടെ മൊഴി,തൊടുപുഴ മഠത്തിലെ മദറിന്റെ മൊഴി എല്ലാം തെളിവുകളായി.ഇതോടെ അതേ ദിവസം തൊടുപുഴ മുതലക്കോടം മഠത്തിലായിരുന്നുവെന്ന ബിഷപ്പിന്റെ മൊഴി കളവാണെന്നു തെളിഞ്ഞു.
ആകെ 81 സാക്ഷികളാണ് കേസിലുള്ളതെന്നും പൊലീസ് വ്യക്തമാക്കി.കന്യാസ്ത്രിയുടെ സാക്ഷികളുടെയും മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് കോട്ടയം എസ്പി ഇന്നലെ പറഞ്ഞിരുന്നു.2014നും 2016നും ഇടയ്ക്ക് നടന്ന സംഭവമായതിനാല്‍ തന്നെ കാലപ്പഴക്കം കാരണം കേസിലെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടാകാമെന്നും തെളിവുകള്‍ ശേഖരിക്കാന്‍ സമയമെടുക്കുമെന്നും എസ്പി വിശദീകരിച്ചിരുന്നു.