ന്യൂഡല്‍ഹി: ബാഡ്മിന്റണ്‍ താരം പി. വി. സിന്ധുവിനെ കേന്ദ്ര കായിക മന്ത്രാലയം പത്മഭൂഷന്‍ പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്തു. ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലെ വെള്ളി മെഡല്‍ നേട്ടം, കൊറിയന്‍ ഓപ്പന്‍ സീരീസിലെ കിരീട നേട്ടം എന്നിവ പരിഗണിച്ചാണ് ശുപാര്‍ശ.
ഇത്തവണ കായിക മന്ത്രാലയം സിന്ധുവിന്റെ പേര് മാത്രമേ ശുപാര്‍ശ ചെയ്തിട്ടുള്ളൂ. ബി.സി.സി.ഐ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എം. എസ്. ധോനിയുടെ പേര് കഴിഞ്ഞ ദിവസങ്ങളില്‍ പത്മഭൂഷന് ശുപാര്‍ശ ചെയ്തിരുന്നു