തിരുവനന്തപുരം:സംസ്ഥാന സ്കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍ നടക്കും.ആഘോഷങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കിയുള്ള കലോത്സവത്തിന് ഉദ്ഘാടന,സമാപന സമ്മേളനങ്ങളും ഉണ്ടാകില്ല.പതിവ് സദ്യവട്ടം ഒഴിവാക്കി ഭക്ഷണ ചുമതല കുടുംബശ്രീക്ക് നല്‍കും.കലോത്സവത്തിന്റെ തീയതി സംബന്ധിച്ച് ചൊവ്വാഴ്ച ചേരുന്ന ഗുണനിലവാര മേല്‍നോട്ട സമിതി (ക്യുഐപി) യോഗത്തില്‍ തീരുമാനമെടുക്കുമെന്നും മാന്വല്‍ പരിഷ്ക്കരണ യോഗതീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു.
കായികമേള ഒക്ടോബറില്‍ തിരുവനന്തപുരത്തും ശാസ്ത്രോത്സവം നവംബറില്‍ കണ്ണൂരിലും സ്പെഷ്യല്‍ സ്കൂള്‍ കലോത്സവം ഒക്ടോബര്‍ അവസാനം കൊല്ലത്തും നടത്തും.കലോല്‍സവത്തിലും ശാസ്ത്രോത്സവത്തിലും എല്‍പി,യു.പി മത്സരങ്ങള്‍ സ്കൂള്‍ തലത്തില്‍ മാത്രമാക്കും.കലോത്സവത്തില്‍ പ്രധാന പന്തല്‍ ഒഴിവാക്കും.വിജയികള്‍ക്ക് വ്യക്തിഗത ട്രോഫികള്‍ ഉണ്ടാകില്ല.കലോത്സവം,കായിക മേള എന്നിവയുടെ ഇനങ്ങള്‍ വെട്ടികുറയ്ക്കാതെ വിജയികള്‍ക്ക് ഗ്രേസ് മാര്‍ക്കും നല്‍കും.