കൊല്ലം:പ്രളയകാലത്തിനുശേഷം സംസ്ഥാനത്തുടനീളം പ്രകൃതിക്കുണ്ടായ പല മാറ്റങ്ങളും നമ്മള് ഇതിനോടകം കണ്ടുകഴിഞ്ഞു.ഇന്നലെ പ്രകൃതിയുടെ പുതിയൊരു വികൃതിക്ക് കൊട്ടാരക്കര സാക്ഷ്യം വഹിച്ചു.രാവിലെ പതിനൊന്നരയോടെ കൊട്ടാരക്കരയില്‍ പെയ്തത് സാധാരണ മഴയല്ല.പത്തു മിനിറ്റു മാത്രം പെയ്ത മഴയില്‍ പാല് പോലെ മഴവെള്ളം പതഞ്ഞൊഴുകി.
എംസി റോഡില്‍ സദാനന്ദപുരം മുതല്‍ പനവേലിവരെ രണ്ടര കിലോമിറ്ററോളം ദൂരമാണ് പാല് പോലെ വെള്ളം ഒഴുകിയത്.ഇതു വരെ കണ്ടിട്ടില്ലാത്ത ഈ അത്ഭുത പ്രതിഭാസത്തിന്റെ അമ്പരപ്പിലാണ് പ്രദേശവാസികള്‍.
സംഭവത്തില്‍ കൂടുതല്‍ പഠിക്കാനായി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സാമ്പിള്‍ ശേഖരിച്ചു.